സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും ശമ്പളത്തില്‍ കാര്യമായ നേട്ടം കൈവരിക്കാനാവാതെ പ്രവാസികള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സ്വദേശികളുടെ വരുമാനത്തില്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018ല്‍ 6,600 റിയാലില്‍നിന്ന് 2023ല്‍ 9,600 റിയാലായാണ് വര്‍ധിച്ചത്. സ്വദേശി ജീവനക്കാരുടെ എണ്ണം സ്വകാര്യമേഖലയില്‍ 84,700 ആയിരുന്നത് ഈ വര്‍ഷം 2,02700 ആയും വര്‍ധിച്ചു. അതേമസയം, പ്രവാസികളുടെ ശമ്പളവര്‍ധനവിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും ആക്ഷേപമുണ്ട്.









