കുവൈത്തില്‍ മലയാളി നഴ്സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസ്സായിരുന്നു. 20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തില്‍ പ്രവാസജീവിതം നയിക്കുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി.