നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള ഗുളിക കൈയ്യിൽ വെച്ചതിൻറെ പേരിൽ വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രവാസികളുണ്ട്. പല രോഗങ്ങൾക്കും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നാട്ടിൽനിന്ന് എത്തിക്കുന്നതിന് പകരം സൗദിയിൽ ലഭ്യമായ മരുന്നുകൾ കഴിച്ചുതുടങ്ങാൻ ശ്രമിക്കുന്നതാവും നല്ലത്. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 80 ഓളം മലയാളികൾ മയക്കുമരുന്ന് കേസിൽ ജയിലിലുണ്ടെന്നാണ് വിവരം. കർശന പരിശോധനയിൽ നാട്ടിൽനിന്ന് മരുന്നുമായി എത്തുന്ന സാധാരണക്കാരനും പെട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു









