സൗദിയില്‍ വിനോദ സഞ്ചാരികള്‍ക്കായി അനുവദിച്ചിട്ടുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് തങ്ങാനാവുക വര്‍ഷത്തില്‍ പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദര്‍ശന വിസ, ബിസിനസ് വിസ, സൗദി പൗരന്മാര്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്ന വിസ തുടങ്ങിയവയ്ക്ക് ഒരു വര്‍ഷത്തോളം കാലാവധി ഉള്ളപ്പോഴാണ് ടൂറിസ്റ്റ് വിസ വ്യത്യസ്തമാകുന്നത്. കാലാവധിയിലെ ഈ വ്യത്യാസം തിരിച്ചറിയാതെ ടൂറിസ്റ്റ് വിസയിലെത്തി നിയമ നടപടി നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് സാമൂഹിക പ്രവര്‍ത്തകരടക്കം ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.