ബഹ്റൈനിലെ ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ ഇന്ത്യൻ എംബസിയുടെ അപ്പ്ലികേഷൻ ആയ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണമെന്ന് എംബസ്സിയുടെ നിർദേശം. അപ്പ്ലിക്കേഷൻ പ്ലേയ് സ്റ്റോറിൽ ലഭ്യമാണ്. അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ഡെത്ത് സർട്ടിർട്ടിഫിക്കറ്റ്, ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, സറണ്ടർ സർട്ടിഫിക്കറ്റ് ആൻഡ് ഒ.സി.ഐ കാർഡ് ഇത്രയും സർവിസുകൾ എംബസിയാണ് നൽകുന്നത്. ഈ ആവശ്യങ്ങൾക്ക് ആപ്പിലൂടെ എംബസി തിരഞ്ഞെടുക്കണം. പാസ്പോർട്ട് സേവനങ്ങൾ, വിസ സർവിസുകൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, എന്നിവയ്ക്ക് ആപ്പിലൂടെ പാസ്പോർട്ട് സർവിസ് സെൻറർ തിരഞ്ഞെടുക്കണം. നമുക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഇതുവഴി സമയം ലാഭിക്കാൻ സാധിക്കും.