പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31വരെ ദുബൈയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കാണ് ഇലയില്‍ ഓണസദ്യ ലഭിക്കുക. കേരള തനിമയില്‍ പപ്പടം പഴം പായസത്തിനൊപ്പം നോണ്‍വെജ് ആഗ്രഹിക്കുന്നവര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറി അടക്കമുള്ള കേരള തനിമയിലുള്ള വിഭവങ്ങളും ലഭിക്കും.