ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആബ്സന്‍സ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സേവനം സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാക്കുന്നത് തടയുവാന്‍ കഴിയും. സാധുവായ വിസാ കാലാവധി ഉള്ള തൊഴിലാളികളുടെ കുവൈത്തി സ്പോണ്സര്ക്ക് സഹേല്‍ ആപ്പ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ പത്ത് ലക്ഷത്തിലേറെ വരിക്കാരാണ് സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.