ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ മൊബൈലിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജറുകള്‍ ഏകീകരിക്കുന്നു. 2025 ജനുവരി ഒന്ന് മുതല്‍ യു.എസ്.ബി ടൈപ്പ് സി ചാര്‍ജറുകള്‍ക്ക് മാത്രം അനുമതി നല്‍കിയുള്ള നിയമം പ്രാബല്യത്തില്‍ വരും. സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനാണ് പുതിയ പ്രഖ്യാപനം നടത്തിയത്. കമ്മ്യൂണിക്കേഷന്‍ ആന്റ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചു രാജ്യത്തെ മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന നിയമത്തിന്റെ ആദ്യ ഘട്ടത്തില്‍ മൊബൈല്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിം ഉപകരണങ്ങള്‍, ഹെഡ്ഫോണുകള്, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ ലാപ് ടോപ്പുകളും നിയമ പരിധിയില്‍ ഉള്‍പ്പെടും. നിയമം വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും അധിക ചിലവുകള്‍ ഒഴിവാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.