വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി യു.എ.ഇ ദേശിയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ‘മിഷന്‍ ഇംപോസിബിള്‍’ എന്ന പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേയ്ക്ക് അടക്കം പറക്കാം. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേയ്ക്കുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്. പരിമിതകാലത്തേയ്ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.