യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പമുള്ള മലയാളി വ്യവസായി അനസിന്റെയും കുടുംബത്തിന്റെയും ഫോട്ടോ വൈറലാകുകയാണ്. ശനിയാഴ്ച ദുബൈയിലെ അറ്റ്ലാന്റിസ് ദ് റോയലിന്റെ 22-ാം നിലയില്‍ നിന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലിഫ്റ്റില്‍ കയറിയപ്പോഴാണ് ദുബൈ ഭരണാധികാരിയെ കണ്ടത്. തങ്ങള്‍ അമ്പരന്ന് പോയെന്നും ശൈഖ് മുഹമ്മദ് വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയതെന്നും അനസ് പറഞ്ഞു. ദുബൈ ഭരണാധികാരിയോടൊപ്പം നിമിഷങ്ങള്‍ ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് അനസും ഭാര്യ തന്‍സീമും 10 വയസ്സുകാരി മകള്‍ മിഷേലും ഏഴു വയസ്സുള്ള മകന് ഡാനിയേലും.