യുഎഇയിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് സൈബർ നിയമം അനുസരിച്ച് 7 വർഷം വരെ തടവും 2.5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. മതങ്ങൾക്കോ വിശ്വാസികൾക്കോ അപകീർത്തികരമായ തരത്തിൽ പോസ്റ്റ് ഇടുന്നത് ഒഴിവാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, സർക്കാർ, വകുപ്പ്, ചിഹ്നങ്ങൾ, ഭരണാധികാരികൾ എന്നിവയ്ക്കെതിരെ പോസ്റ്റ് ഇടുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.









