കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമുണ്ട്. എന്നാൽ ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 39 വയസാണ്. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.