റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലേറെ പ്രവാസികൾ പിടിയിൽ. വിവിധ പ്രവിശ്യകളിൽ നിന്നും ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളിലാണ് 10,710 പേർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേർ ഇഖാമ നിയമ ലംഘകരും 3,071 പേർ നുഴഞ്ഞുകയറ്റക്കാരും 1,569 പേർ തൊഴിൽ നിയമ ലംഘകരുമാണ്. ഒരാഴ്ചക്കിടെ നിയമം ലംഘിച്ച 6,274 പേരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും അധികൃതർ അറിയിച്ചു.









