മനാമ: ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. വേനൽച്ചൂട് വർധിക്കുന്ന ജൂലൈ, ഓഗസ്ത് മാസങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവിൽ വരികയെന്നും ഈ മാസങ്ങളിൽ നിയമം കർശനമായി നടപ്പിലാക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം. നിയമം നടപ്പിലാക്കാതെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.