മസ്‌ക്കറ്റ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു. 160 റിയാലിൽ നിന്നും 210 റിയാലായാണ് കാർഗോ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 210 റിയാലിന് പുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി ഉയരും. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്‍റെ പകുതി നൽകിയാൽ മതിയാകും. നൂറ് കിലോവരെ ഭാരമുള്ള മൃതദേഹങ്ങൾക്കാണ് ഈ നിരക്ക് ഈടാക്കുക.