അബുദാബി: യുഎഇയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഇന്ത്യൻ നടി ക്രിസന് പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ നടിയുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ കേസുകളില്‍ നിന്നും ഒഴിവാക്കിയതായും അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു. ജയില്‍ മോചിതയായ ശേഷം യുഎഇയില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന നടിക്ക് യാത്ര വിലക്ക് പിന്‍വലിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കും. ഏപ്രിൽ ഒന്നിനായിരുന്നു മയക്കുമരുന്ന് കൈവശം വെച്ചെന്ന പേരിൽ മുംബൈയിൽ നിന്നും ഷാര്‍ജ വിമാനത്താവളത്തിലെത്തിയ താരത്തെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ വേണ്ടി മുംബൈയിലുള്ള രണ്ട് പേര് ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് ക്രിസന് പെരേരയുടെ അഭിഭാഷകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.