അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് പുറം ജോലികൾ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. സെപ്റ്റമ്പർ പതിനഞ്ച് വരെയാണ് നിയമം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമകൾ ഒരുക്കണം. നിയമം ലംഘിച്ച് ഉച്ചസമയത്ത് തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്ന തൊഴിലുടമയ്ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.