ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 70,000 രൂപയോളം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള ഷാർജയെ സംബന്ധിച്ചിടത്തോളം പൊതുസ്ഥലങ്ങളിൽ പരസ്യം പതിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് എമിറേറ്റിന്റെ സംസ്കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. വ്യക്തികളും കമ്പനികളുമാണ് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പൊതുസ്ഥലങ്ങളിൽ അനുമതി കൂടാതെ പരസ്യം പതിക്കുന്നത്. ഇത് ഗവൺമെന്റിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നതായും ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും അധികൃതർ അറിയിച്ചു.