മസ്‌ക്കറ്റ്: ഒമാനിൽ ഈ വർഷം തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000 ത്തിലധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ മന്ത്രാലയം ,റോയൽ ഒമാൻ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായത്. കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം ഒമാനിൽ നടത്തിയ 12,045 പരിശോധനകളിൽ 17,000ത്തിലധികം നിയമലംഘകരെ അറസ്റ്റു ചെയ്തിരുന്നു. ജോലിസ്ഥലത്ത്നിന്ന് ഓടിപോയരുടെ എണ്ണം 27,954 ആയിരുന്നു . ഒമാനിലെ തൊഴിൽ ക്ഷേമ വകുപ്പുകളിലെ അന്തരീക്ഷം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ തൊഴിൽ മന്ത്രാലയം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.









