അബുദാബി: അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്ന വിധത്തിൽ കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. അപകടമേഖലയില്‍ കാഴ്ചകാണാനും വീഡിയോ പകര്‍ത്താനുമായി ആളുകള്‍ കൂടി നില്‍ക്കുന്നത് സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നതിനുമൊക്കെ കാരണമാവുന്നുണ്ടെന്ന് അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇടുന്നവര്‍ക്കെതിരെയും കർശന നടപടി സ്വീകരിക്കും. അപകട സ്ഥലത്ത് കൂടി കടന്നുപോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങള്‍ പാലിക്കണം.
ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും വഴിയൊരുക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.









