ദുബായ്: സീസണനുസരിച്ച് ദുബൈയിലെ ജലഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. സീസൺ പ്രത്യേകതകളും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് സമയത്തിൽ മാറ്റംവരുത്തുക. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് വകുപ്പുമായി ചേർന്നാണ് പുതിയ സമയക്രമം തീരുമാനിക്കുക എന്നും അധികൃതർ അറിയിച്ചു.