ദുബായ്: ഈ വർഷം ആദ്യപാദത്തിൽ ദുബായിലെ ടാക്സി മേഖല വളർച്ച കൈവരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 2019-നെ അപേക്ഷിച്ച് ആറുശതമാനം വളർച്ചയാണ് ടാക്സി മേഖലയ്ക്കുണ്ടായതെന്ന് ആർ.ടി.എ. വ്യക്തമാക്കി. ഈവർഷം ആദ്യ പാദത്തെ കണക്കനുസരിച്ച് ടാക്സിയാത്രകളുടെ എണ്ണം 2.73 കോടിയായി ഉയർന്നു. ദുബൈയിലെ 80 ശതമാനം ടാക്സികളും ഇ-ടാക്സികളാക്കിമാറ്റുമെന്ന് ആർ.ടി.എ. നേരത്തെ അറിയിച്ചിരുന്നു. ദുബായിലെ ഗതാഗതരംഗത്ത് വലിയമാറ്റങ്ങളാണ് ആർ.ടി.എ. നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.