കോഴ്സുകള്‍: എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്), എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്), എം. ടെക്. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്), എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്) എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത:
എം. എസ് സി. – എം. എസ്. കോഴ്സുകള്‍:
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൺമെന്റല് സയൻസ്, എൻവയൺമെൻ്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ അല്ലെങ്കിൽ ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ ബി. എസ് സി. ബിരുദം അഥവാ തത്തുല്യം.
എം. എസ് സി. ബിരുദധാരികള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലർ ബയോളജി / മെഡിക്കല്‍ ബയോടെക്നോളജി / മൈക്രോബയോളജി / ബയോമെഡിക്കല്‍ സയന്‍സസ് / ബയോടെക്നോളജി / ബോട്ടണി / സുവോളജി / മെഡിക്കല്‍ ജെനറ്റിക്സ് / ബയോകെമിസ്ട്രി / ബയോഇന്‍ഫര്‍മാറ്റിക്സ് / ഫുഡ്സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍ / എന്‍വയന്‍മെന്റല്‍ സയന്‍സ് / എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് / അപ്ലൈഡ് സൈക്കോളജി / നഴ്സിംഗ് / അലൈഡ് ഹെല്‍ത്ത് സയന്‍സസ് / ഫാര്‍മസ്യൂട്ടിക്കള്‍ കെമിസ്ട്രി / അഗ്രിക്കള്‍ച്ചര്‍ / ഹോര്‍ട്ടിക്കള്‍ച്ചര്‍ / സെറിക്കള്‍ച്ചര്‍ അല്ലെങ്കിൽ ഏതെങ്കിലും ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ എം. എസ് സി. ബിരുദം അഥവാ തത്തുല്യം. പ്രൊഫഷണല്‍ ബിരുദധാരികള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന് / ഡെന്റ്റിസ്ട്രി / വെറ്റിനറി / ആയുര്‍വേദ / ഹോമിയോപ്പതി / ഫാര്‍മസി കോഴ്സുകളിൽ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവ തത്തുല്യം.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല. പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.