കുവൈത്ത്: കുവൈത്തില്‍ വാഹനമിടിച്ച് മലയാളി മരിച്ചു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന് അത്തിക്കുഴി ആണ് മരിച്ചത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.