അബുദാബി: റമദാന് മുന്നോടിയായി യുഎഇയിൽ പ്രവാസികളടക്കമുള്ള തടവുകാർക്ക് മോചനം. ഇന്ത്യക്കാരുൾപ്പെടെ 1025 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത്. ശിക്ഷ കാലയളവിൽ നല്ലപെരുമാറ്റം കാഴ്ചവച്ച മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകൾ പരിഹരിക്കാമെന്ന് യു എ ഇ പ്രസിഡന്റ് ഉറപ്പുനൽകി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. ഇവരുടെ മോചനത്തിനാവശ്യമായ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.