റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് സ്പോണ്‍സറുടെ അംഗീകാരം അനിവാര്യം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഉറവിടങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ച വിവരമനുസരിച്ച്, ഡൈവിംഗ് പരിശീലന കേന്ദ്രങ്ങളിലൊന്നില്‍ നിന്നുള്ള ലൈസന്‍സ് അടക്കമാണ് ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.
ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള ഡൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പുകള്‍ക്കൊപ്പം ഇഖാമയും സമര്‍പ്പിക്കണം. അപേക്ഷകര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും ഒപ്പം സമര്‍പ്പിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഡൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിയന്ത്രണങ്ങളും മന്ത്രാലയം പുറത്തിറക്കി.