ടെക്സസിലെ 23 കൗണ്ടികള്‍ ദുരിത ബാധിത പ്രദേശങ്ങളായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതി നേരിടാന്‍ ഈ കൗണ്ടികളില്‍ കൂടുതല്‍ പണം ഇതോടെ ലഭ്യമാകുമെന്നാണ് സൂചന. ഡാളസില്‍ 1932നു ശേഷമുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രളയത്തില്‍ ഡാളസിനു കിഴക്കു മെസ്കിറ്റില്‍ 80 വയസുള്ള വനിതാ യുബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ടെക്സസില്‍ നൂറോളം വീടുകള്‍ തകര്‍ന്നതായി പ്രാഥമിക വിവരമുണ്ട്. കൂടുതല്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. പ്രാഥമിക വിലയിരുത്തലിനു ശേഷം ഡാളസ് കൗണ്ടിയെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നു എന്ന് ജഡ്ജ് ക്ലെയ് ജെങ്കിന്‍സ് പറഞ്ഞു.









