സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് ‘അന്നപൂര്‍ണ – 2022’ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനൊരുങ്ങി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയം കൂട്ടുവാനും വിദേശികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.
സാംസ്കാരിക വിനിമയ വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയില്‍ ഇന്ത്യന്‍ രൂചികള്‍ പ്രചരിപ്പിക്കുന്നതില്‍ സംഭാവനകള്‍ നല്കുന്ന റസ്റ്റോറന്റുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. താത്പര്യമുള്ള റസ്റ്റോറന്റുകള്‍ക്ക് cul.jeddah@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാം.