ദുബൈ: അറബിക്കടലില്‍ മുങ്ങിത്താഴാനൊരുങ്ങിയ യു.എ.ഇ ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഗുജറാത്ത് തീരത്തിന് അടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 22 ജീവനക്കാരെയാണ് രക്ഷാസംഘം കരക്കെത്തിച്ചത്.
എം.ടി ഗ്ലോബല്‍ കിങ് എന്ന ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഖോര്‍ഫക്കാനില്‍നിന്ന് കര്‍ണാടകയിലെ കര്‍വാറിലേയ്ക്ക് പോവുകയായിരുന്നു കപ്പല്‍. എന്നാല്‍ പോര്‍ബന്ദറില്‍ നിന്ന് 93 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കപ്പലില്‍ വെള്ളം കയറിത്തുടങ്ങിയതോടെ ജീവനക്കാര്‍ അപകടമണി മുഴക്കിയതായും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 20 ഇന്ത്യക്കാരും, ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.









