കുവൈറ്റിൽ പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
600 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പൊതു നിബന്ധന. പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനദണ്ഡങ്ങള്‍ നിലവില്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കും.