കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും രോഗി ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലാണെന്നും അല്‍ സനദ് പറഞ്ഞു. പുതിയ വകഭേദത്തിനെതിരെയും വാക്സിനുകള്‍ ഫലപ്രദമാണെന്നും രാജ്യത്തെ സ്വദേശികളും പ്രവാസികളും വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.