ബഹ്റൈനില്‍ നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്ക് വന്നതായി സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് വ്യക്തമാക്കി. വാറ്റ് നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബിൽ കൊണ്ടുവന്നത്.
ബഹ്റൈന്‍ പാര്‍ലമെന്റിലെ നടപടിക്രമം അനുസരിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ബില്ലുകളിന്മേലാണ് 14 ദിവസത്തിനകം വോട്ടെടുപ്പ് നടത്തേണ്ടത്. മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബില്ലിന്റെ കാര്യത്തിൽ പരിശോധനയ്‍ക്ക് ആവശ്യമായ സമയമുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.