യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ അഞ്ച് മുതൽ 2022 ജനുവരി മൂന്ന് വരെ കിഴിവ് ലഭിക്കുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. വാഹനം പിടിച്ചെടുക്കൽ, ട്രാഫിക് പോയിന്റുകൾ റദ്ദാക്കൽ, റഡാർ പിഴകൾ, എന്നിവയിലും താമസക്കാർക്ക് ഇളവ് ലഭിക്കും. അജ്മാൻ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും ഈ മാസം ആദ്യം സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.