സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനം 20 ലക്ഷം റിയാലായി കുറച്ചതായി വാണിജ്യമന്ത്രാലയം. 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുള്ള ബിസിനസ് നടത്തുന്നവർക്കും ഇനി നിക്ഷേപ ലൈസൻസിന് (ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ്) അപേക്ഷിക്കാവുന്നതാണ്. 10 ദശലക്ഷം റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു വാണിജ്യമന്ത്രാലയം ഇതുവരെ ലൈസൻസ് എടുക്കുന്നതിന് പ്രേരിപ്പിച്ചിരുന്നത്.
ഈ ആനുകൂല്യം 2022 ഫെബ്രുവരി 16ന് മുമ്പ് പ്രയോജനപ്പെടുത്തിയിരിക്കണം. അതിന് ശേഷം കർശന പരിശോധനകൾ നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഇതിനകം തന്നെ നിരവധി വ്യാപാരികള്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് എടുത്തുകഴിഞ്ഞു. ഇനിയും നിരവധി പേര് ഇന്‍വെസ്റ്റ്മെന്റ് ലൈസന്സെടുക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.