സൗദി അറേബ്യയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്ന് ജവാസത് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘകരെ ജോലിക്ക് വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതിന് പുറമെ സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തമായി ജോലി ചെയ്യാനോ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.









