ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിൽ കൊവിഡിനെ പ്രതിരോധിച്ച് സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ച രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ ഒന്നാമത്. ചിലി രണ്ടാം സ്ഥാനത്തും ഫിൻലൻഡ് മൂന്നാം സ്ഥാനം സ്ഥാനത്തുമാണ്. ജനസംഖ്യയിൽ ഏകദേശം മുഴുവൻ ആളുകളും യുഎഇയിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 100ല്‍ 203 ആണ് യുഎഇയുടെ കൊവിഡ് വാക്സിനേഷന് നിരക്ക്.
വാക്സിന് സ്വീകരിച്ചവര്‍ക്ക് 406 വിമാന റൂട്ടുകൾ തുറന്ന് നൽകി ഏറ്റവും കൂടുതല്‍ വിമാന റൂട്ടുകള്‍ തുറന്നു നല്കിയ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുന്നിലെത്തി.