Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് അപേക്ഷിക്കാം

ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്.

December 1, 2021
in National, News, world
0
Share on FacebookShare on Twitter

കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് (ഡിസംബർ രണ്ട്) വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.

ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട്‌മെന്റിന് വഴി തുറന്നിരിക്കുന്നത്.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാപ്പെടുന്നത്.

കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർഥികളെ റിക്രൂട്ടുചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോർക്ക റൂട്ട്‌സ്. ജർമനിയിൽ നഴ്‌സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ദ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും ആവശ്യമാണ്.

ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനു ശേഷം ബി2 ലെവൽ യോഗ്യത കൈവരിച്ചാൽ മതിയാകും. ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവർക്ക് ഗൊയ്‌തെ സെൻട്രം (Goethe Centram) മുഖേന ജർമൻ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും.

പരിശീലനം നൽകുന്ന അവസരത്തിൽ തന്നെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലീഗലൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാർഡും പഠിതാക്കൾക്ക് ലഭിക്കും. ബി1 ലെവൽ പാസായാൽ ഉടൻ തന്നെ വിസ നടപടികൾ ആരംഭിക്കുകയും എത്രയും വേഗം ജർമനിയിലേക്ക് പോകാനും കഴിയും. തുടർന്ന് ബി2 ലെവൽ ഭാഷാ പരിശീലനവും ജർമനിയിലെ ലൈസെൻസിങ് പരീക്ഷക്കുള്ള പരീശീലനവും ജർമനിയിലെ തൊഴിൽ ദാതാവ് നല്കും. ജർമനിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസ്സായി ലൈസൻസ് നേടേണ്ടതാണ്. ഒരു വർഷത്തിനുള്ളിൽ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂന്നു വർഷം വരെ സമയം ലഭിക്കും. ജർമനിയിൽ എത്തി പരീക്ഷ പാസ്സാകുന്നവരെയുള്ള കാലയളവിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നതിനും ജർമൻ പൗരൻമാർക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്.

കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ആവിർഭാവത്തെത്തുടർന്ന് രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തുന്നത്.

Tags: apply for nurse vacancyNorka rootsnurse
ShareTweetSendSend
Previous Post

സൗദിയില്‍ ഒമിക്രോണ്‍ വകഭേതം സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം

Next Post

ഒമിക്രോണ്‍ ഭീഷണി: വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി കുവൈത്ത്

Next Post
കുവൈറ്റ്; ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം

ഒമിക്രോണ്‍ ഭീഷണി: വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി കുവൈത്ത്

Leave Comment

RECOMMENDED NEWS

കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു

കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു

3 weeks ago
436
സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് ആവിശ്യപ്പെട്ട് കോടതി

11 months ago
461
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം

4 years ago
704
സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

2 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?