റിയാദ്: പൗരന്മാരുടെയും വിദേശ തൊളിലാളികളുടെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനും, സമയബന്ധിതമായി നടപടി സ്വീകരിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സൗദി. സമൂഹത്തെ സ്വാധീനിക്കാന്‍ തക്കവണ്ണം സ്വദേശികളെയും വിദേശികളെയും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ക്യാമ്പയ്നുകളടക്കം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാനുമാണ് കമ്മറ്റിയുടെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ മോശം പരാമര്‍ശങ്ങള്‍, തെറ്റായ പരസ്യങ്ങള്‍ എന്നിവയ്ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. വ്യാജ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് എതിരെയും നടപടിയുണ്ടാകും. കമ്മറ്റിയുടെ രൂപീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.