അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വിവാഹങ്ങള്‍ക്കും ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്കരിച്ചു. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേർക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍ 60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ കഴിയുക.
നിബന്ധനകൾ;
- 80 ശതമാനം ആളുകള്‍ക്ക് അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് പങ്കെടുക്കാം.
- പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം.
- 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശം ഉണ്ടായിരിക്കണം.
- വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം.