കോവിഡ് വാപനത്തിനെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളും സുരക്ഷാ നടപടികൾ ശക്തമാക്കിയത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ജി.സി.സി രാജ്യങ്ങൾ വിലയിരുത്തി.
നിലവിൽ തുടരുന്ന മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങൾ ശക്തിയോടെ തന്നെ തുടരും. ഇനിയൊരു രൂക്ഷ വ്യാപനവും അടച്ചിടലും ഒഴിവാക്കുന്നതിനായി ബൂസ്റ്റർ ഡോസ് വ്യാപകമാക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്തമാക്കും.