കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ ബൂസ്റ്റര്‍ വാക്സിന് കാമ്പയിന് ഊര്‍ജ്ജിതമാക്കി ആരോഗ്യ മന്ത്രാലയം. മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന് ഇല്ലാതെ ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പതിനെട്ട് വയസ്സ് പൂര്‍ത്തിയായ, രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ വാക്സിനേഷന് കേന്ദ്രത്തിലെത്തി വാക്സിന് സ്വീകരിക്കാം.