യുഎഇ സ്കൂളുകളിൽ 400 ൽ അധികം ഒഴിവുകളിലേക്ക് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ യുഎഇയിലെ എല്ലാ സ്കൂളുകളും പൂർണമായും ഓഫ് ലൈൻ ആക്കുന്നതിനു മുന്നോടിയായാണ് കൂടുതൽ അധ്യാപകരെ നിയമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ടെസ് വെബ്സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. താലീം, ഇൻഡീഡ്, ഗൾഫ് ടാലന്റ് റിക്രൂട്ട്മെന്റ് എന്നീ സൈറ്റുകളും അധ്യാപക റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. ചില സ്കൂളുകൾ സ്വന്തമായും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.
ഇന്ത്യൻ സ്കൂളുകൾ ശരാശരി 3000–6000 ദിർഹം വരെയും ബ്രിട്ടിഷ്, യുഎസ്, അറബിക് കരിക്കുലം സ്കൂളുകൾ 9,000–13000 ദിർഹം വരെയാണ് ശമ്പളം. ഇടത്തരം ഇന്ത്യൻ സ്കൂളിൽ 8,000–10,000 ദിർഹം വരെയും മികച്ച സ്കൂളുകളിൽ 13,000 ദിർഹം വരെയും ശമ്പളം ലഭിക്കും.