യുഎഇയുടെ 50-ാമത് ദേശീയ ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ്(ഡിഎഫ്ആര്‍ഇ) ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസം വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും നറുക്കെടുപ്പുകളും ഡിസ്കൗണ്ടുകളുമാണ് ദുബൈയിലെ ജനങ്ങളെ കാത്തിരിക്കുന്നത്.