ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലെ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്.
സാജന്‍ മെസ്‌ക്വിറ്റിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ അക്രമി മോഷണത്തിനിടെ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സാജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആരും ഇതുവരെ അറസ്റ്റിലായിട്ടില്ലാ എന്നാണ് റിപ്പോര്‍ട്ട്.
ഡാലസ് പ്രസ്ബിറ്റിരിയന്‍ ആശുപത്രിയില്‍ നഴ്‌സായി ജോലിനോക്കുന്ന മിനിയാണ് ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 2005ലാണ് സാജന്‍ മാത്യു അമേരിക്കയില്‍ എത്തിയത്. സാജന്‍ അതിന് മുമ്പ് കുവൈത്തില്‍ ആയിരുന്നു.