എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ ആദ്യത്തെ ബജറ്റ് വിമാന കമ്പനിയാണ് എയർ അറേബ്യ അബുദാബി.
അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും എയർ അറേബ്യ അബുദാബി സർവീസുകൾ നടത്തും. രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ദില്ലിയിലെത്തും. തിരികെ ദില്ലിയില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തും.