കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും നൂറോളം പ്രവാസികളോട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്. ഇവരുടെ താമസ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍ നാട് കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ താമസ രേഖകളുടെ കാലാവധി തീരുന്ന മുറയ്ക്ക് രാജ്യം വിടാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദേശിയ സുരക്ഷാ അഥോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലെബനന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഈജിപ്ത്, യെമന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് ഭീകര ബന്ധം വരെ ആരോപിക്കുന്നുണ്ട്.