കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിക്കപ്പെട്ടശേഷം നാട് കടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്. സാമ്പത്തിക തിരിമറികള്‍ സംശയിക്കപ്പെടുന്ന അക്കൗണ്ടുകളും മരവിപ്പിക്കും.
രാജ്യത്തുനിന്നും നാടുകടത്തപ്പെട്ട പ്രവാസികളുടെ അക്കൗണ്ടുകള്‍ സാമ്പത്തിക തിരിമറികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. എന്നാല്‍ മുഴുവര്‍ അക്കൗണ്ടുകളുടെയും കാര്യത്തില്‍ നടപടി പ്രായോഗികമല്ലെന്ന നിലപാടിലാണ് ബാങ്കുകള്‍. നാടുകടത്തപ്പെട്ട, അക്കൗണ്ടില്‍ പണമൊന്നും ഇല്ലാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എളുപ്പമാകും. എന്നാല്‍ നിലവില്‍ പണമുള്ളതും ലോണ്‍ അകട്ടമുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാത്തവരുടെയും അക്കൗണ്ടുകര്‍ തല്‍സ്ഥിതിയില്‍ തുടരാനാണ് സാധ്യതയെന്നും ബാങ്കിങ് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു.