കുവൈത്ത് സിറ്റി: താമസ നിയമ ലംഘകര്‍ക്ക് ഇനി പൊതുമാപ്പ് നല്കുകയില്ലെന്ന് കുവൈത്ത്. രാജ്യത്ത് നിയമ ലംഘകരായി തുടരുന്നവരെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
ആവശ്യമായ ഔദ്യോഗിക രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് രേഖകള്‍ പുതുക്കാനുള്ള സൗകര്യം മുമ്പ് നല്‍കിയിരുന്നു. കോവിഡ് കാലത്തെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് നാല് തവണയാണ് ഇതിനുള്ള അവസരം പ്രവാസികള്‍ക്ക് നല്‍കിയത്. എന്നിട്ടും അവസരം പ്രയോജനപ്പെടുത്താത്തവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കേണ്ടെന്ന നിലയിലാണ് കുവൈത്ത്.
1,60,000ല്‍ അധികം നിയമ ലംഘകര്‍ രാജ്യത്ത് തുടരുന്നതായാണ് കണക്ക്. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുകയും, കുടുംബാംഗങ്ങളോടൊപ്പം കഴിയുന്നതിനായി കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാത്തവരുമായി നിരവധിപ്പേരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്ക് പൊതുമാപ്പ് നല്‍കില്ലെങ്കിലും നടപടികള്‍ ഒഴിവാക്കുന്നതിന് പിഴയടച്ച് സ്വയം രാജ്യം വിടുന്നതിനുള്ള അവസരമുണ്ടായിരിക്കും.