ഖത്തറില്‍ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബോട്ട് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. വലിയ ടൂറിസ്റ്റ് ബോട്ടുകളില്‍ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രമാണ് തുടരുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ടൂറിസത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടുകളില്‍ പരമാവധി 40 യാത്രക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. ബോട്ട് ജീവനക്കാര്‍ നിര്‍ബന്ധമായും വാക്സിനേഷന് പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാത്ത പരമാവധി അഞ്ച് യാത്രക്കാരെ ബോട്ടില്‍ പ്രവേശിപ്പിക്കാം.









