കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള പരിശോധനകള്‍ ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ 426 പ്രവാസികളെ കണ്ടെത്തി നാട് കടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് അനധികൃത്യമായി തുടരുന്നവര്‍ക്ക് നിയമപരമായ രേഖകള്‍ സ്വന്തമാക്കുന്നതിനും, കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിനും സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. എന്നിട്ടും രേഖകള്‍ സ്വന്തമാക്കാത്തവരെയാണ് നിലവില്‍ കണ്ടെത്തി നാടുകടത്തുന്നത്.
രേഖകളില്ലാത്തതിനാല്‍ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സ്വയം ഹാജരാകുന്നതിനുള്ള കേന്ദ്രങ്ങളടക്കം നിരവധി സജ്ജീകരണങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നാടുകടത്തല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.